കൊട്ടാരക്കര : കേരള പുലയര്‍ മഹാസഭ കൊട്ടാരക്കര താലൂക്ക് സമ്മേളനം സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വിലങ്ങറ യു.പി. സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ താലൂക്ക് പ്രസിഡന്റ് ചെമ്പന്‍പൊയ്ക അശോകന്‍ അധ്യക്ഷനായി.
ജനറല്‍ കണ്‍വീനര്‍ കെ.സോമരാജന്‍, യൂണിയന്‍ സെക്രട്ടറി കെ.സോമശേഖരന്‍, ഇടവട്ടം മനോജ്, ടി.എസ്.രജികുമാര്‍, കടകുളം രാജേന്ദ്രന്‍, രാധാ രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ചെമ്പന്‍പൊയ്ക അശോകന്‍ (പ്രസി.) കെ.സോമശേഖരന്‍ (സെക്ര.) ഇടവട്ടം മനോജ് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
No comments:
Post a Comment