കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ്‌ വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ്‌ ഡെസ്ക്".

വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.

മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com

*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.

Wednesday, 21 March 2012

കെ.പി.എം.എസ്. അമ്പലപ്പുഴ യൂണിയന്‍ വാര്‍ഷിക സമ്മേളനം

കലവൂര്‍: കെ.പി.എം.എസ്. അമ്പലപ്പുഴ യൂണിയന്‍ വാര്‍ഷിക സമ്മേളനം ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. കലവൂര്‍ എസ്.എന്‍.ഡി.പി. മൈതാനിയില്‍ നടന്ന പരിപാടിയില്‍ കെ.പി.എം.എസ്. യൂണിയന്‍ പ്രസിഡന്റ് ഒ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തില്‍ വെള്ളിയാകുളം പരമേശ്വരന്‍, എന്‍.പി. സ്‌നേഹജന്‍, ദീപ്തി അജയകുമാര്‍, കെ.എന്‍. പ്രേമാനന്ദന്‍, സുനീര്‍ രാജു, കെ.കെ. പുരുഷോത്തമന്‍, കാട്ടൂര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment