ആറന്മുള: വിമാനത്താവളത്തിന്റെ മറവില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ്. ഇടശ്ശേരിമല ശാഖയുടെ നേതൃത്വത്തില്‍ ആറന്മുള വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.
സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.
പ്രശ്ന പരിഹാരത്തിന് അധികാരികളുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍
സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നും പി.കെ.രാജന്‍ പറഞ്ഞു.
കോഴഞ്ചേരി യൂണിയന്‍ പ്രസിഡന്റ് കെ.വി. സുരേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. മന്ദിരം രവീന്ദ്രന്‍, കെ.വി. അച്യുതന്‍, പി.ടി. ഭാസ്‌കരന്‍, ടി.പി. ശശിധരന്‍, ബൈജു ഇലവുംതിട്ട, കുഞ്ഞമ്മകുട്ടപ്പന്‍, ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment