കോട്ടയം:ദളിത് ക്രൈസ്തവ സംവരണത്തിന് കേരള പുലയര്‍ മഹാസഭ എതിരല്ലെന്ന് കെ.പി.എം.എസ്. രക്ഷാധികാരിയും പട്ടികജാതി-പട്ടികവര്‍ഗ സംയുക്ത സമിതി ജനറല്‍ കണ്‍വീനറുമായ പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 30 ലക്ഷത്തിലധികം വരുന്ന പട്ടികവിഭാഗം ജനതയ്ക്ക് പന്ത്രണ്ടര ശതമാനം സംവരണത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, 10 ശതമാനം സംവരണമാണ് ഇന്നുള്ളത്. ഇത് പങ്കുവയ്ക്കുന്നതരത്തില്‍ ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനെയും പട്ടികജാതി പദവി നല്കുന്നതിനെയുമാണ് കെ.പി.എം.എസ്. എതിര്‍ക്കുന്നതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ മഹാസഭയുടെ സംസ്ഥാന അധ്യക്ഷന്‍ പി.കെ. രാജന്‍, ജനറല്‍ സെക്രട്ടറി ബൈജു കലാശാല, സംസ്ഥാന ട്രഷറര്‍ ആര്‍. പ്രസന്നന്‍, എസ്.സി.-എസ്.ടി. സംയുക്ത സമിതി സെക്രട്ടേറിയറ്റ് അംഗം കെ.കെ. പുരുഷോത്തമന്‍, കെ.പി.എം.എഫ്. ജനറല്‍ സെക്രട്ടറി ശാന്താ ഗോപാലന്‍, കെ. കുട്ടപ്പന്‍, ഇ.ജെ. തങ്കപ്പന്‍, എ. സനീഷ്‌കുമാര്‍, പി. സജീവ്കുമാര്‍, അനീഷ് വാഴപ്പിള്ളി, സരസമ്മ കുഞ്ഞുകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ് വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ് ഡെസ്ക്".
വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.
മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com
*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment