കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ്‌ വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ്‌ ഡെസ്ക്".

വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.

മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com

*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.

Thursday, 15 September 2011

കുട്ടനാട്ടിലെ ഭൂമി പട്ടികജാതിക്കാര്‍ക്ക് തിരികെ നല്‍കണം -പുന്നല ശ്രീകുമാര്‍


Posted on: 09 Mar 2011



ആലപ്പുഴ: പട്ടികജാതി വിഭാഗങ്ങള്‍ക്കു നഷ്ടപ്പെട്ട റാണി, ചിത്തിര, മാര്‍ത്താണ്ഡം ഭൂമി തിരികെ നല്‍കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ സംയുക്ത സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു. നീതിയാത്രയ്ക്ക് ജനറല്‍ ആസ്​പത്രി ജങ്ഷന് സമീപം നല്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

11,000 പറ കൃഷി സഹകരണസംഘം രൂപവത്കരിച്ച് ലക്ഷക്കണക്കിന് രൂപ ബാധ്യതയുണ്ടാക്കി തട്ടിയെടുത്തു. ഭൂമിയുടെ മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ കുട്ടനാട് പട്ടിക വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരമാണ് ആര്‍. ബ്ലോക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. ജാഥാവൈസ് ക്യപ്റ്റന്‍ സി.കെ. ജാനു നന്ദി പറഞ്ഞു. കെ.കുട്ടപ്പന്‍ അധ്യക്ഷത വഹിച്ചു. പി.കെ. രാജന്‍, കെ.ആര്‍. കേളപ്പന്‍, ഇ.പി. കുമാരദാസ്, സി.ഡി. ബാബു, അനില്‍ അമര, കെ.കെ. ജയന്തന്‍, കടക്കുളം രാജേന്ദ്രന്‍, കെ. വിദ്യാധരന്‍, കെ. നടേശന്‍, അരവിന്ദാക്ഷന്‍, സി. വാസു, കെ. ശിവരാമന്‍, എം.പി. മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment