Posted on: 07 Jun 2011
കോട്ടയം:കടുത്തുരുത്തിയിലെ മുട്ടുചിറ സെന്റ്ആഗ്‌നസ് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതി തൂക്കിയതിനു പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ടെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ആരോപിച്ചു. കെ.പി.എം.എസ്.ജില്ലാ നേതൃയോഗം കോട്ടയം ഊട്ടി ലോഡ്ജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാരെ അറസ്റ്റുചെയ്ത് നിയമനടപടികള്‍ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ ജാതിസര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധരേഖകളും സ്വരൂപിക്കാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുള്ളപ്പോള്‍ ഇത്തരം പ്രാകൃത നടപടികള്‍ അനുവദിക്കാന്‍ കഴിയില്ല.സ്‌കൂള്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചതുകൊണ്ട് തീരുന്ന പ്രശ്‌നമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.കെ.ബിനോയ് അധ്യക്ഷനായി. കെ.പി.എം.എസ്.സംസ്ഥാന ജനറല്‍സെക്രട്ടറി ബൈജു കലാശാല സംസ്ഥാന നേതാക്കളായ കെ.കെ.പുരുഷോത്തമന്‍, കെ.കുട്ടപ്പന്‍, ജില്ലാസെക്രട്ടറി വൈക്കംവിനോദ്, അഡ്വ.സുനില്‍, സി.കുട്ടപ്പന്‍, പ്രവീണ്‍ കെ.മോഹനന്‍, മോഹനന്‍ കടനാട്, കിളിരൂര്‍ സുനില്‍, കെ.ആര്‍.സുശീലന്‍, മുരളി വരിക്കാംകുന്ന്, എം.എം.രതീഷ്‌കുമാര്‍, സരസമ്മ കുഞ്ഞൂട്ടി, പ്രസന്ന ബാബു, ശ്രീജനി സജീവ്, റ്റി.കെ.രാജന്‍, കെ.സി.ചന്ദ്രന്‍, പി.കെ.സലിം, സന്തോഷ് പായിപ്പാട്, ജിജി പുന്നപ്പുഴി തുടങ്ങിയവര്‍ സംസാരിച്ചു.

No comments:
Post a Comment