കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ്‌ വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ്‌ ഡെസ്ക്".

വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.

മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com

*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.

Thursday, 15 September 2011

ഭക്ഷ്യസുരക്ഷ നടപ്പാക്കണമെങ്കില്‍ അധ്വാനിക്കുന്നവര്‍ക്ക് മണ്ണ് നല്‍കണം - പുന്നല ശ്രീകുമാര്‍


Posted on: 08 Mar 2011



ചേര്‍ത്തല: ഭക്ഷ്യസുരക്ഷ നടപ്പാക്കണമെങ്കില്‍ അധ്വാനിക്കുന്നവര്‍ക്ക് മണ്ണ് നല്‍കണമെന്ന് പുന്നല ശ്രീകുമാര്‍.എന്നാല്‍ ഇരുമുന്നണികളും പരസ്​പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കാനാണ് സമയം ചെലവഴിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള നീതിയാത്രയ്ക്ക് ചേര്‍ത്തലയില്‍ നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു യാത്രാക്യാപ്റ്റനായ പുന്നല ശ്രീകുമാര്‍.

ആഭ്യന്തരമന്ത്രി നയിച്ച ജാഥയില്‍ മുഖ്യവിഷയം ജയില്‍ വികസനമായിരുന്നു. ഇരുമുന്നണികളിലെയും പ്രധാനികള്‍ ജയിലാലാകുമെന്ന തിരിച്ചറിവാണ് ജയില്‍ വികസനം നടപ്പാക്കാന്‍ കാരണം. പിന്നാക്കക്കാരുടെയും പാവപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇരുകൂട്ടര്‍ക്കും താത്പര്യമില്ല. വിദ്യാഭ്യാസ മന്ത്രിയായി എം.എ. ബേബി വന്നപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഭരണകക്ഷികളുടെ യുവജന സംഘടനകളും അധ്യാപകസംഘടനകളും എസ്.എന്‍.ഡി.പി., എം.ഇ.എസ്. തുടങ്ങിയ ജാതി സംഘടനകളും എയിഡഡ് സ്ഥാപനങ്ങളിലെ അധ്യാപകനിയമനങ്ങള്‍ പി.എസ്.സി.ക്കു വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും മന്ത്രി അതിന് തയ്യാറായില്ല. വിദ്യാഭ്യാസമുള്ള പാവപ്പെട്ടവര്‍ക്ക് പണം കൊടുക്കാതെ ഈ മേഖലയില്‍ തൊഴില്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

അര സെന്റ് ഭൂമിയുള്ള പട്ടികജാതിക്കാരന് ഭൂപരിപാലന നിയമം പറഞ്ഞ് ഭൂമി നല്‍കുന്നില്ലെന്നും ജാഥ വൈസ് ക്യാപ്റ്റന്‍ സി.കെ. ജാനു പറഞ്ഞു. ഇവരുടെ പേരില്‍ ഏറ്റെടുത്ത ഭൂമി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍, അത് മള്‍ട്ടിനാഷണല്‍ കമ്പനിക്ക് മറിച്ചുനല്കി കമ്മീഷന്‍ തട്ടുകയാണെന്നും ജാനു ആരോപിച്ചു. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. പി.കെ. രാജന്‍, രതീഷ്, സി.എ. പുരുഷോത്തമന്‍, പി. രഘുവരന്‍, കാട്ടൂര്‍ മോഹനന്‍, ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment