Posted on: 21 Aug 2011

പാലക്കാട്: പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിന് രണ്ടുലക്ഷംരൂപ അനുവദിച്ചത് മുന്‍കാലപ്രാബല്യത്തോടെ അനുവദിക്കണമെന്ന് കേരള പുലയര്‍മഹാസഭ സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവില്‍ ഒരുലക്ഷമായിരുന്ന സഹായം ഇപ്പോഴാണ് വര്‍ധിപ്പിച്ചത്. രണ്ടുലക്ഷത്തിന്റെ ധനസഹായം മൂന്നുവര്‍ഷംമുമ്പ് അപേക്ഷിച്ചവര്‍ക്കും നല്‍കണം.
മഹാത്മാ അയ്യന്‍കാളിയുടെപേരില്‍ നാണയമിറക്കുക, അയ്യന്‍കാളി, ശ്രീനാരായണഗുരുദേവന്‍, ആഗമാനന്ദസ്വാമികള്‍ എന്നിവരുടെപേരില്‍ കാലടി സംസ്‌കൃതസര്‍വകലാശാലയില്‍ അനുവദിച്ച പഠനകേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സംസ്ഥാനസമ്മേളനത്തിന്റെ സമാപനദിവസമായ ശനിയാഴ്ച സംഘടനയുടെ ഭാവിപരിപാടികളെക്കുറിച്ച് ഖജാന്‍ജിമാരായ എന്‍.ബിജു, പൊന്നമ്മ അഴകപ്പന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനകമ്മിറ്റിയംഗം കടക്കുളം രാജേന്ദ്രനാണ് പ്രമേയങ്ങള്‍ അവതരിപ്പിച്ചത്.
കേരള പുലയര്‍മഹാസഭ സംസ്ഥാന പ്രസിഡന്റായി പി.കെ.രാജന്‍, ജനറല്‍സെക്രട്ടറിയായി ബൈജു കലാശാല എന്നിവരെ തിരഞ്ഞെടുത്തു. പുന്നല ശ്രീകുമാര്‍ (രക്ഷാധികാരി), ആര്‍.പ്രസന്നന്‍ (ഖജാന്‍ജി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
No comments:
Post a Comment