കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ്‌ വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ്‌ ഡെസ്ക്".

വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.

മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com

*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.

Thursday, 15 September 2011

'അയിത്തം' തിരിച്ചുകൊണ്ടുവരുവാന്‍ നീക്കം -പുന്നല ശ്രീകുമാര്‍


Posted on: 12 Sep 2011





പിറവം: കുട്ടികളുടെ കഴുത്തില്‍ ജാതി കാര്‍ഡ് കെട്ടിത്തൂക്കിയും ചാണകവെള്ളം തളിച്ചും 'അയിത്തം' തിരിച്ചുകൊണ്ടുവരുവാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുവാനും ഒരുവിഭാഗം ശ്രമിക്കുകയാണെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ് മൂവാറ്റുപുഴ താലൂക്ക് യൂണിയന്‍ മണീടില്‍ സംഘടിപ്പിച്ച അയ്യന്‍കാളി, ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയിത്തം പുനഃസ്ഥാപിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ പട്ടികജാതി വിഭാഗങ്ങള്‍ ഒരുമിച്ച് നിന്ന് പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മണീട് അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ. കുട്ടപ്പന്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി.

കെ.പി.എം.എസ് സംസ്ഥാന സമിതി അംഗം ഒ.എം. ഷാജി, ജില്ലാ സെക്രട്ടറി കെ.എ. സിബി, അസി. സെക്രട്ടറി കെ.ടി. ധര്‍മജന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.പി. പൗലോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ്, കെ.സി. കൃഷ്ണന്‍, കെ.കെ. കുഞ്ഞപ്പന്‍, ടി. ചന്ദ്രന്‍, എം.പി. തങ്കപ്പന്‍, വി.വി. ചോതി, ഒ.കെ. കുട്ടപ്പന്‍, എം.എം. തമ്പി, കെ.സി. അനീഷ് എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി ഗോപി ചുണ്ടമല സ്വാഗതവും ശശി നെച്ചൂര്‍ നന്ദിയും പറഞ്ഞു.

നേരത്തെ നെച്ചൂര്‍ കവലയില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. നാടന്‍ കലാരൂപങ്ങളും, വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. സ്വാഗതസംഘം ഭാരവാഹികളായ എ.പി. അയ്യപ്പന്‍, അഭിലാഷ് കെ.ജി., പി.കെ. ശശി, സി.കെ. തങ്കപ്പന്‍, വി.എ. സജി തുടങ്ങിയവര്‍
നേതൃത്വം നല്‍കി.

No comments:

Post a Comment