കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ്‌ വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ്‌ ഡെസ്ക്".

വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.

മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com

*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.

Thursday, 15 September 2011

സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുന്ന നിലപാടില്‍ മാറ്റമില്ല - കെ.പി.എം.എസ്‌


Posted on: 19 Aug 2011




പാലക്കാട്: സാമൂഹികനീതി കൈവരിക്കുന്നതിന് പട്ടികവിഭാഗങ്ങള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുന്നവരെയും സഹായിക്കുന്നവരെയും തിരിച്ച് സഹായിക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് കേരള പുലയര്‍ മഹാസഭ രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു.

എന്നാല്‍, സംഘടനസ്വീകരിച്ച നിലപാടുകളിലൂടെ സ്വഭാവികമായി ഗുണംകിട്ടിയ കേന്ദ്രങ്ങള്‍ അക്കാര്യത്തില്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും ശ്രീകുമാര്‍ ആരോപിച്ചു. കെ.പി.എം.എസ്. 40-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം പാലക്കാട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനറല്‍ സെക്രട്ടറി ബൈജു കലാശാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.പ്രസന്നന്‍, കെ.ആറുച്ചാമി, കെ.കെ.പുരുഷോത്തമന്‍, എം.കെ.വിജയന്‍, വി.ശ്രീധരന്‍, ടി.എസ്.രജികുമാര്‍, എല്‍.രമേശന്‍, സി.സി.ബാബു, ശാന്താഗോപാലന്‍, എ.സനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മാധ്യമസെമിനാര്‍ നടന്നു.

മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മേളനം 20ന് സമാപിക്കും. വൈകീട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കും. സമാപനസമ്മേളനം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച പി.കെ.രാഘവന്‍ അനുസ്മരണസമ്മേളനം മുന്‍ ഫോക്‌ലോര്‍ അക്കാദമിചെയര്‍മാന്‍ ബി.ജെ.കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment