Posted on: 21 Aug 2011

പാലക്കാട്: ദളിത്‌സമൂഹങ്ങള്‍ ഒറ്റക്കെട്ടായി അവകാശങ്ങള്‍ക്കുവേണ്ടി ധാര്‍മികപോരാട്ടം നടത്തണമെന്ന് പട്ടികവിഭാഗക്ഷേമ മന്ത്രി എ.പി.അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ദളിത്‌സമൂഹങ്ങള്‍ സംഘടനാതലത്തില്‍ ശക്തരാവുന്നുണ്ടെങ്കിലും ഒടുവില്‍ ദുര്‍ബലരാവുകയാണ്. ഈസ്ഥിതിക്ക് മാറ്റംവരണം.
കേരള പുലയര്‍മഹാസഭ സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ആഗോള ഉദാരീകരണ നയങ്ങള്‍ ദളിത് സമൂഹത്തിന്റെ പരമ്പരാഗത തൊഴിലുകള്‍ ഇല്ലാതാക്കി. സംവരണ അവകാശത്തിന് സംഘടിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
പുലയര്‍മഹാസഭ സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, എം.ബി.രാജേഷ്, പി.കെ.ബിജു, കെ.ഇ.ഇസ്മയില്‍, ഷാഫി പറമ്പില്‍ എം.എല്‍.എ., ആര്‍.പ്രസന്നന്‍, സി.ബാബു, ശാന്താഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.രാജന്‍ അധ്യക്ഷനായി. ബൈജുകലാശാല സ്വാഗതവും വി.ബാബു നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വിക്ടോറിയകോളേജിനുമുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയംസ്റ്റാന്‍ഡിന് സമീപത്തെ സമ്മേളനവേദിയില്‍ സമാപിച്ചു.
No comments:
Post a Comment