പി.കെ നാരായണപ്പണിക്കര്‍
ചങ്ങനാശ്ശേരി: എന്‍.എസ്.എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ നാരായണപ്പണിക്കര്‍ അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ വസതിയില്‍ ഉച്ചയ്ക്ക് 2.10 നായിരുന്നു അന്ത്യം. ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. 1984 ല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 28 വര്‍ഷം തല്‍സ്ഥാനത്ത് തുടര്‍ന്നു. മന്നത്ത് പദ്മനാഭനുശേഷം ഏറ്റവും കൂടുതല്‍കാലം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് നാരായണ പണിക്കര്‍., ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭൗതികദേഹം രാവിലെ പത്തുമുതല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. എന്‍.എസ്.എസ്സിന്റെ സ്ഥാപനങ്ങള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു., വാഴപ്പള്ളി പിച്ചാമത്തില്‍ എ.എന്‍. വേലുപ്പിള്ളയുടെയും ലക്ഷ്മിക്കുട്ടിയുമ്മയുടെയും ഏഴുമക്കളില്‍ മൂന്നാമനാണ് പണിക്കര്‍. അഭിഭാഷകനായ അദ്ദേഹം 1977 ല്‍ ട്രഷററായാണ് എന്‍.എസ്.എസ് നേതൃസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയത്. അനാരോഗ്യംമൂലം രണ്ടു വര്‍ഷം മുന്‍പാണ് അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് പ്രസിഡന്റായി പ്രവര്‍ത്തിച്ചു.,
സാമുദായിക നീതിക്കുവേണ്ടി പൊരുതിയ നേതാവ്
മന്നത്ത് പദ്മനാഭനുശേഷം ഏറ്റവും കൂടുതല്‍കാലം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് നാരായണ പണിക്കര്‍. മന്നത്തു പത്മനാഭനെപ്പോലെ വക്കീല്‍ ജോലി ഉപേക്ഷിച്ചാണ് പണിക്കരും സമുദായ സേവനത്തിനിറങ്ങയത്., കിടങ്ങൂര്‍ ഗോപാലകൃഷ്ണപ്പിള്ള 1983 ല്‍ സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായി നിയമിതനായതിനെ തുടര്‍ന്നായിരുന്നു നിയമപണ്ഡിതനും സൗമ്യനുമായിരുന്ന പണിക്കര്‍ നേതൃത്വപദവിയിലെത്തിയത്. കിടങ്ങൂര്‍ തിരിച്ചെത്തിയതോടെ സംഘടനയ്ക്കുള്ളില്‍ രൂപപ്പെട്ട അധികാര വടംവലിക്കിടെ സംഘടനയെ ഉലയാതെ നയിച്ച പണിക്കര്‍ ഓരോ മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴും കൂടുതല്‍ വിശ്വാസമാര്‍ജ്ജിച്ച് തിരഞ്ഞെടുക്കപ്പെട്ടു., 1984ല്‍ 8.50 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചുകൊണ്ടായിരുന്നു പണിക്കര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി അടക്കം നിരവധി പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. 26 കോളേജുകളില്‍ നാഷണല്‍ അക്രഡിറ്റേഷന്‍ കമ്മറ്റിയുടെ നിര്‍ദേശപ്രകാരമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 2100 ഏക്കര്‍ റബര്‍ തോട്ടം റീപ്ലാന്റ് ചെയ്തതും ഈ കാലത്താണ്. 33 വനിത ബാലസമാജങ്ങള്‍ രൂപവല്‍ക്കരിച്ച് സംഘടനയുടെ അടിത്തറ വിപുലീകരിച്ചു., മെഡിക്കല്‍ സ്വാശ്രയ മേഖലയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. കേരള രാഷ്ട്രീയ നിഘണ്ടുവില്‍ സമദൂരം എന്ന വാക്ക് സംഭാവന ചെയ്ത വ്യക്തിയാണ് പണിക്കര്‍. സംഘടനയുടെ താഴെത്തട്ടുമുതലുള്ള ഐക്യത്തിനും സാമുദായിക നീതിക്കും വേണ്ടി നിരന്തരം നടത്തിവന്ന പരിശ്രമമാണ് പണിക്കര്‍ കാലഘട്ടത്തിന്റെ സവിശേഷത.
C S Sumesh Kumar
(98476 47611)
No comments:
Post a Comment