മാവേലിക്കര: പിറവത്ത് നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക കെ.പി.എം.എസ്സിന്റെ നിലപാടായിരിക്കുമെന്ന് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. മാവേലിക്കര യൂണിയന്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയന്‍ പ്രസിഡന്റ് സി.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍. രാജേഷ് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു.
കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി ബൈജുകലാശാല മുഖ്യാപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് ടി.ആര്‍. ശിശുപാലന്‍, സെക്രട്ടറി സി.രഘുവരന്‍, എം.കെ. വിജയന്‍, കെ.പുഷ്പരാജന്‍, സുരേഷ് കുമാര്‍, കെ.ഷൈജു, തങ്കമണി അച്യുതന്‍, കെ.കാര്‍ത്തികേയന്‍, സുലോചന ശ്രീധരന്‍, രാജു, ഓമന ഷാജി, സുനില്‍, സി. അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി സി. രാധാകൃഷ്ണന്‍ (പ്രസി.), കെ.കെ. സോമന്‍, കെ. തങ്കപ്പന്‍ (വൈസ് പ്രസി.), കെ.ഷൈജു (സെക്ര.), വി.പൊന്നപ്പന്‍, സി.അജയകുമാര്‍ (അസി. സെക്ര.), കെ.കാര്‍ത്തികേയന്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
No comments:
Post a Comment