Mathrubhumi News: Posted on: 07 Feb 2012
തുറവൂര്‍: പി.എസ്.സി.പരീക്ഷയില്‍ അയ്യന്‍കാളിയെ പുലയരാജാവായി ചിത്രീകരിക്കുന്ന തരത്തിലെ ചോദ്യം ഖേദകരമാണെന്ന് കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞു. കെ.പി.എം.എസ്. 1247-ാം നമ്പര്‍ കുന്തറ ശാഖയുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുലയരുടെ മാത്രമല്ല മുഴുവന്‍ അധഃസ്ഥിത ജനതയുടെയും മുന്നണി പോരാളിയായിരുന്നു അയ്യന്‍കാളി. ചരിത്രാവബോധമില്ലാത്തവര്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതാണിതിനുകാരണം. സഭയുടെ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.കെ. രാമു അധ്യക്ഷത വഹിച്ചു. കെ.പി.വൈ.എം. സംസ്ഥാന സെക്രട്ടറി സി.സി.ബാബു, യൂണിയന്‍ പ്രസിഡന്റ് പി.സി.മണി, കുഞ്ഞുമോന്‍, കെ.ടി. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment