അയ്യങ്കാളി സമരങ്ങളുടെ ഓര്‍മ പുതുക്കി കെ.പി.എം.എസ് ഘോഷയാത്ര
Mathrubhumi News Posted on: 06 Dec 2011

തിരുവനന്തപുരം: അയ്യങ്കാളിയുടെ വിപ്ലവ സമരങ്ങളുടെ ഓര്‍മ പുതുക്കി നഗരവീഥിയില്‍ പതിനായിരങ്ങള്‍ അണിനിരന്നു. അയ്യങ്കാളി വേഷധാരികളായ പുരുഷന്മാരും കേരളീയ വസ്ത്രമണിഞ്ഞ വനിതകളും അണിനിരന്ന ഘോഷയാത്രയുടെ മുന്‍വശം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെത്തിയിട്ടും അവസാനഭാഗം ഗാന്ധിപാര്‍ക്കില്‍നിന്ന് നീങ്ങിത്തുടങ്ങിയിരുന്നില്ല.
കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭ പ്രവേശനശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ശതാബ്ദി വിളംബര ഘോഷയാത്രയും സാംസ്‌കാരിക സംഗമവും നടന്നത്. ആനപ്പുറത്തെഴുന്നള്ളിച്ച അയ്യങ്കാളിയുടെ ചിത്രത്തിന് പിന്നില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനായിരക്കണക്കിന് ആളുകളാണ് അണിനിരന്നത്. രണ്ടര മണിക്കൂറോളം എം.ജി. റോഡ് നിശ്ചലമായി. പോലീസ് ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
ഘോഷയാത്രയുടെ മുന്‍നിര ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെത്തിയതോടെ സാംസ്‌കാരിക സംഗമത്തിന് തുടക്കമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു.
അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്റെ രക്ഷകനായാണ് അയ്യങ്കാളിയെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പിന്നാക്കം നില്‍ക്കുന്നവന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം സ്വന്തമായി ഒരു തുണ്ട് ഭൂമിയാണ്. അതിനു പരിഹാരം കാണാന്‍ കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കെ.പി.എം.എസ് പ്രസിഡന്റ് പി.കെ.രാജന്‍ അധ്യക്ഷനായിരുന്നു. വാര്‍ധക്യകാല പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം മേയര്‍ കെ.ചന്ദ്രിക നിര്‍വഹിച്ചു. ശതാബ്ദിസന്ദേശം കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ നല്‍കി.
കൊടിക്കുന്നില്‍ സുരേഷ് എം.പി, സി.ദിവാകരന്‍ എം.എല്‍.എ, ബി.സത്യന്‍ എം.എല്‍.എ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, പഞ്ചമി സ്വയംസഹായസംഘം കോ-ഓര്‍ഡിനേറ്റര്‍ പാച്ചിറ സുഗതന്‍, കെ.പി.വൈ.എം. ജനറല്‍സെക്രട്ടറി സി.സി.ബാബു, കെ.പി.എം.എഫ്. ജനറല്‍സെക്രട്ടറി ശാന്താഗോപാലന്‍, കെ.പി.എം.എസ്. ജനറല്‍സെക്രട്ടറി ബൈജു കലാശാല, ജില്ലാ പ്രസിഡന്റ് ബി.എസ്. സതീശന്‍, ആലംകോട് സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment