കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ്‌ വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ്‌ ഡെസ്ക്".

വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.

മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com

*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.

Wednesday, 4 January 2012

വൈകുണ്ഠ സ്വാമി -- ‘ ആദ്യ സ്വാതന്ത്ര്യ സമര സേനാനി’


ക്രൂരമായ ഫ്യൂഡൽ-കൊളോണിയൽ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഒരു പുതിയ സമൂഹത്തിനു വേണ്ടിയുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ് "തിരുവിതാംകൂർ മഹാരാജാവിനെ അനന്തപുരി നീചൻ എന്നും ബ്രിട്ടീഷ് റീജന്റിനെ വെൺനീചൻ എന്നും അഭിസംബോധന ചെയ്ത അതുല്യപ്രതിഭാസ"മായ ശ്രീ വൈകുണ്ഠ സ്വാമികൾ. ദലിത്ബന്ധു രചിച്ച അദ്ദേഹത്തിന്റെ ജീവചരിത്രം "വൈകുണ്ഠ സ്വാമികൾ --കേരള സാമൂഹ്യനവോത്ഥാനത്തിന്റെ മാർഗ്ഗദർശി" എന്ന പേരിൽ ബഹുജൻവാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു.

ദലിത്, നസ്രാണി വിഷയങ്ങൾ ഉൾപ്പെടെയുള്ളവ സംബന്ധിച്ച നൂറിലധികം ഗ്രന്ഥങ്ങളുടെ കർത്താവാണ് ദലിത്ബന്ധു എന്ന പേരിലറിയപ്പെടുന്ന എൻ.കെ. ജോസ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കേരളത്തിലെ ആദ്യ സ്വാതന്ത്ര്യ സമര സേനാനി കൊട്ടാരക്കര മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ ഇന്നും തികച്ചും അജ്ഞാതനായ വൈകുണ്ഠ സ്വാമികളാണ്.

വൈകുണ്ഠ സ്വാമികളെയും സ്വാമികളുടെ നവോത്ഥാനത്തെയും പറ്റി ദലിത്ബന്ധു അന്വേഷിക്കുന്നത് കേവലം ജിജ്ഞാസയുടെ പേരിലല്ല, മറ്റൊരു നവോത്ഥാനത്തിന് ശ്രമിക്കാനാണ്. മറ്റൊരു നവോത്ഥാനം ആവശ്യമാണെന്ന് കരുതുന്നവർ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്..

വില 125 രൂപ

പ്രസാധകർ:
Bahujan Vartha,
Gandhinagar,
Kudavoor P.O.,
Thiruvananthapuram 659 313

No comments:

Post a Comment