കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ്‌ വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ്‌ ഡെസ്ക്".

വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.

മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com

*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.

Wednesday, 30 November 2011

വെള്ളപ്പൊക്കം: വൈഗൈ നദിയിലെ ചെക്ക് ഡാം തകര്‍ന്നു

മധുര: വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വൈഗൈ നദിയിലെ ഡാം തകര്‍ന്നു. രാമനാഥപുരം ജില്ലയിലെ നന്ദി വലസൈ വില്ലേജില്‍ ഒന്‍പത് മാസം മുമ്പ് നിര്‍മ്മിച്ച ചെക്ക്ഡാമാണ് ഇന്നലെ തകര്‍ന്നത്. എന്നാല്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. 

കുടിവെള്ളപദ്ധതിക്കായാണ് 14 കോടി രൂപ ചെലവില്‍ ചെക്ക് ഡാം നിര്‍മ്മിച്ചത്. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാക്കുമെന്ന് ആരോപിച്ച് ഡാം നിര്‍മ്മാണ സമയത്തുതന്നെ പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തിയിരുന്നു. 

കളക്ടര്‍ അരുണ്‍ റോയിയുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കെ. രത്തിനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. 

കാലപ്പഴക്കം മൂലം വിവാദത്തിലായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ടണല്‍ വഴി വൈഗൈ നദിയിലേക്കും വൈഗൈ അണക്കെട്ടിലേക്കും തമിഴ്‌നാട് ജലം എത്തിക്കുന്നുണ്ട്. 

=======================================

ഒന്‍പതു മാസം മുന്‍പ് പതിനാല് കൊടി രൂപ ചെലവിട്ടു നിര്‍മ്മിച്ച വൈഗ നദിയിലെ ചെക്ക് ഡാം തകര്ന്നിട്ടും 
115 വര്ഷം മുന്‍പ് സുര്‍ക്കി മിശ്രിതത്തില്‍ നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന് പറയുന്ന 
ജയലളിതയുടെ വാക്കുകളില്‍ എന്ത് ധാര്‍മികതയാനുള്ളത്?

സുരക്ഷയുടെ പേരില്‍ വൈഗ നദിയിലെ ചെക്ക് ഡാം നിര്‍മ്മാണത്തെ എതിര്‍ത്ത തമിഴ് സഹോദരങ്ങളെ,
നിങ്ങള്‍ക്കെന്തേ മുല്ലപ്പെരിയാറിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയില്ലാതെ പോകുന്നു...????

2 comments:

  1. ഒന്‍പതു മാസം മുന്‍പ് പതിനാല് കൊടി രൂപ ചെലവിട്ടു നിര്‍മ്മിച്ച വൈഗ നദിയിലെ ചെക്ക് ഡാം തകര്ന്നിട്ടും
    115 വര്ഷം മുന്‍പ് സുര്‍ക്കി മിശ്രിതത്തില്‍ നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന് പറയുന്ന
    ജയലളിതയുടെ വാക്കുകളില്‍ എന്ത് ധാര്‍മികതയാനുള്ളത്?

    സുരക്ഷയുടെ പേരില്‍ വൈഗ നദിയിലെ ചെക്ക് ഡാം നിര്‍മ്മാണത്തെ എതിര്‍ത്ത തമിഴ് സഹോദരങ്ങളെ,
    നിങ്ങള്‍ക്കെന്തേ മുല്ലപ്പെരിയാറിന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയില്ലാതെ പോകുന്നു...????

    ReplyDelete
  2. This comment has been removed by the author.

    ReplyDelete