കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ്‌ വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ്‌ ഡെസ്ക്".

വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.

മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com

*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.

Thursday, 15 September 2011

ദളിത്-പിന്നാക്ക ഐക്യം വിദൂരമല്ല - ഡോ. എം.എന്‍. സോമന്‍


Posted on: 20 Aug 2011





പാലക്കാട്: അധികാരത്തിലേറിക്കഴിഞ്ഞാല്‍ രാഷ്ര്ടീയനേതൃത്വങ്ങള്‍ പട്ടികജാതി/പിന്നാക്ക വിഭാഗങ്ങളെ മറക്കുന്നതായി എസ്.എന്‍.ഡി.പി.യോഗം സംസ്ഥാന പ്രസിഡന്റ് ഡോ.എം.എന്‍. സോമന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ ഐക്യം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള പുലയര്‍മഹാസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സുഹൃദ്‌സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.പി.എം.എസ്സിന്റെ നിലപാടുകള്‍ക്ക് എസ്.എന്‍.ഡി.പി.യോഗത്തിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് പി.കെ.രാജന്‍ അധ്യക്ഷനായി. രക്ഷാധികാരി പുന്നല ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി ബൈജു കലാശാല, പി.എസ്.നായര്‍, അഡ്വ.കെ.കെ.നാരായണന്‍, കൈത്തറ ദാമോദരന്‍, ആലങ്കോട് സുരേന്ദ്രന്‍, കെ.കെ.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

മുന്‍മന്ത്രിയും പുലയര്‍മഹാസഭ മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ.രാഘവന്റെ അനുസ്മരണ സമ്മേളനം ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍ ഉദ്ഘാടനംചെയ്തു.

കെ.പി.എം.എസ്. ഓര്‍ഗനൈസിങ് സെക്രട്ടറി ടി.എസ്.രജികുമാര്‍ അധ്യക്ഷനായി. എസ്.സി./എസ്.ടി. സംയുക്തസമിതി നിര്‍വാഹകസമിതിയംഗം കെ.കെ.പുരുഷോത്തമന്‍ അനുസ്മരണപ്രഭാഷണം നടത്തി. വി.ശ്രീധരന്‍, എ.സനീഷ്‌കുമാര്‍, കെ.എസ്.ലീലാഭായി, എല്‍.രമേശന്‍, ടി.എ.വേണു, ആര്‍.പ്രസന്നന്‍, പി.കെ.രാജന്‍, ബൈജു കലാശാല തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശനിയാഴ്ച വൈകീട്ട് 5.30ന് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന മാധ്യമസെമിനാര്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ ഉദ്ഘാടനംചെയ്തു. ഗൗരീദാസന്‍നായര്‍, സിവിക്ചന്ദ്രന്‍, കെ.പി.എം.എസ്. ഭാരവാഹികളായ കെ.കുട്ടപ്പന്‍, കെ.വിദ്യാധരന്‍, പി.സജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment