കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ് വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ് ഡെസ്ക്".
വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.
മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com
*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.
Thursday, 23 February 2012
പഞ്ചമി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം
കൊച്ചി: ദാരിദ്ര്യത്തിന്റെ തീക്ഷ്ണത ഏറ്റവും അധികം അനുഭവിക്കുന്ന അടിസ്ഥാന ജനതയുടെ ജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍വരുത്തി ദാരിദ്ര്യനിര്‍മാര്‍ജനം യാഥാര്‍ഥ്യമാക്കുന്ന കാര്യത്തില്‍ നിലവിലുള്ള സ്വയംസഹായ സംരംഭങ്ങള്‍ പരാജയപ്പെട്ടതായി കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു., ഈ സാഹചര്യത്തില്‍ അടിസ്ഥാനജനതയുടെ ദാരിദ്ര്യനിര്‍മാര്‍ജന പ്രക്രിയയില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിന് 'പഞ്ചമി'യെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം., ജില്ലയിലെ പഞ്ചമി കണ്‍വീനര്‍മാര്‍ക്കായുള്ള വ്യവസായ സംരംഭകത്വപരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം., പഞ്ചമി സംസ്ഥാന ചെയര്‍മാന്‍ പി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. കെപിഎംഎസ് ജനറല്‍ സെക്രട്ടറി ബൈജു കലാശാല, കെ.കെ.പുരുഷോത്തമന്‍, ശാന്താ ഗോപാലന്‍, കെ.വിദ്യാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു., സി.എം.ഡി. ഫാക്കല്‍റ്റി കെ.ടി.ജോബ്, വി.ശ്രീധരന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു., പഞ്ചമി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ പാച്ചിറ സുഗതന്‍ സ്വാഗതവും കെപിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ.സിബി നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment