കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ് വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ് ഡെസ്ക്".
വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.
മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com
*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.
Thursday, 23 February 2012
കെ.പി.എം.എസ് കൂടുതല്‍ സാമൂഹിക ക്ഷേമപദ്ധതികള്‍ നടപ്പിലാക്കും:പുന്നല ശ്രീകുമാര്‍
പാലാ:കെ.പി.എം.എസ് കൂടുതല്‍ സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുമെന്നും പരിണയം വിവാഹ പദ്ധതിയില്‍ ഇതര സമുദായങ്ങളില്‍പ്പെട്ട നിര്‍ധന യുവതികളെയും ഉള്‍പ്പെടുത്തുമെന്നും കെ.പി.എം.എസ് (പുന്നല വിഭാഗം) രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. മീനച്ചില്‍ യൂണിയന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി.കാപ്പന്‍, കുര്യാക്കോസ് പടവന്‍, അഡ്വ.കെ.എം.സന്തോഷ്‌കുമാര്‍, ഉഴവൂര്‍ അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment