കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ്‌ വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ്‌ ഡെസ്ക്".

വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.

മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com

*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.

Saturday, 5 November 2011

ഇന്ധന വിലക്കയറ്റം: ദേശീയ പാതയില്‍ കെ.പി.വൈ.എം. പ്രവര്‍ത്തകര്‍ "കാര്‍ തള്ളി" പ്രതിക്ഷേധിച്ചു.

അരൂര്‍: അരൂര്‍-എരമല്ലൂര്‍ ദേശീയ പാതയിലാണ് പ്രതിക്ഷേധത്തിന്റെ വ്യത്യസ്തമായ സമരം അരങ്ങേറിയത്.
കെ.പി.വൈ.എം.അരൂര്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. സാധാരണ കാരായ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രകടനത്തിന് ശേഷം അരൂര്‍ യൂണിയന്‍ ഓഫീസിനു മുന്നില്‍ ചേര്‍ന്ന പ്രതിക്ഷേധ യോഗം ആവശ്യപ്പെട്ടു. 

No comments:

Post a Comment