കെ.പി.വൈ.എം ന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആവേശവും ബ്ലോഗ്ഗിങ്ങിന്റെ ആഹ്ലാദവും അനുഭവിക്കാന്‍ കെ.പി.വൈ.എം ബ്ലോഗ്‌ വഴിതുറക്കുന്നു. നിങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ഒരു വേദി തുറക്കുകയാണ്: "ന്യൂസ്‌ ഡെസ്ക്".

വരാനിരിക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞു പോയതുമായ സംഭവങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട്‌ ചെയ്തു ദേശ - വിദേശങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി
വാര്‍ത്തകളുടെ വിരുന്നൊരുക്കി നമ്മുക്കും ഒരു പത്രപ്രവര്‍ത്തനം നടത്താം.

മെയില്‍ അയക്കുന്ന ലാഘവത്തോടെ വാര്‍ത്തകള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും കെ.പി.വൈ.എം ബ്ലോഗിന്റെ അന്ഗീകൃത റിപ്പോര്‍ട്ടര്‍ ആകുന്നതിനും ഇന്ന് തന്നെ ഞങ്ങള്‍ക്കെഴുതുക.
വിലാസം: kpymtvm@gmail.com

*ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതാണ്.

Saturday, 1 October 2011

പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് ജനറല്‍ നഴ്സിങ് ഡിപ്ളോമ


മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്സിങ് കോളേജുകളില്‍ പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി കോഴ്സില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള അപേക്ഷ വില്‍ക്കുന്ന തീയതി ഒക്ടോബര്‍ ഏഴ് വരെയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 10 ലേയ്ക്കും നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. പ്രോസ്പെക്ടസ് ഉള്‍പ്പെടെ അപേക്ഷാഫോറം തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ഗവണ്‍മെന്റ് നഴ്സിങ് കോളേജുകളില്‍ ലഭിക്കും. പി.എന്‍.എക്സ്.4790/11

No comments:

Post a Comment