കാക്കനാട്: എയിഡട് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ പി.എസ്സിക്ക് വിടുക, അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമി വിട്ടുകൊടുക്കുക തുടങ്ങിയ കെ.പി.എം.എസ് മുന്നോട്ടു വെയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ കേരളത്തിലെ പാവപ്പെട്ട എല്ലജാനതയ്ക്ക് വേണ്ടിയുല്ലതാനെന്നും പൊതുസമൂഹത്തിന്റ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കെ.പി.എം.എസ്സിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ കേരളത്തിലെ പൊതു സമൂഹത്തിന്റെ സപ്പോര്‍ട്ട് ഉണ്ടായേ തീരു എന്ന് പുന്നല ശ്രീകുമാര്‍. ഇന്നലെ ഏറണാകുളം യൂണിയന്റെ അയ്യന്‍കാളി ജന്മദിന വാരഘോഷന്തിന്റെ സമാപനം കുറിച്ച് കൊണ്ടു നടന്ന പൊതു സമ്മേളനം ഉദ്ഘാടനം കാക്കനാട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡന്‍ (എം.എല്‍.എ.), കെ.ടി. അയ്യപ്പന്‍ കുട്ടി അധ്യക്ഷത വഹിച്ച്ച സമ്മേളനത്തില്‍ വീ.പി. സജീന്ദ്രന്‍ (എം.എല്‍.എ.), എ.എന്‍. രാധാകൃഷന്‍ (ബി.ജെ.പി.), ടി.രാജു (സി.പി.ഐ. സ്റ്റേറ്റ് കൌണ്‍സില്‍), എ.എം.യൂസഫ് (മുന്‍ എം.എല്‍.എ.), എം.ബി.ലത്തിഫ് (എസ്.ഐ.- തൃക്കാക്കര), പി.ഐ.മുഹമ്മദാലി (നഗരസഭാ ചെയര്‍മാന്‍), എം.എ.മോഹനന്‍ (പ്രതിപക്ഷ നേതാവ്, നഗരസഭാ),
കെ.എ.സിബി (കെ.പി.എം.എസ് ജില്ല സെക്രട്ടറി), കെ.വിദ്യാധരന്‍ (കെ.പി.എം.എസ് സ്റ്റേറ്റ് കമ്മിറ്റി), സുനന്ദ രാജന്‍ ( കെ.പി.എം എഫ് ജില്ല സെക്രട്ടറി), സുജാത വേലായുധന്‍ (കെ.പി.എം.എഫ് യൂണിയന്‍ സെക്രട്ടറി), എം.സി.മുരളി (കെ.പി.വൈ.എം. ജില്ല സെക്രട്ടറി),ശോഭന പരമേശ്വരന്‍, സീത മണി (പഞ്ചമി കോ- ഓര്‍ഡിനേറ്റര്‍),കെ.കെ.സന്തോഷ് (യൂണിയന്‍ ഖജന്ജി ) എന്നിവര്‍ സംസാരിച്ചു.യൂണിയന്‍ സെക്രട്ടറി എന്‍.കെ.രമേശ് (സ്വഗതസന്ഘം ജനറല്‍ കണ്‍വീനര്‍)
സ്വാഗതവും
പി.വി. പുരുഷന്‍ (സ്വാഗത സംഘം ചെയര്‍മാന്‍)
നന്ദിയും പറഞ്ഞു.
No comments:
Post a Comment